ടോവിനോ തോമസ്, ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് 7-ന് കോഴിക്കോട്‌ ബീച്ചില്‍ വച്ചു നടന്ന ചടങ്ങിലാണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്തത്. 

ട്രെയ്‌ലറിലെ അവസാന ഡയലോഗിനാണ് ആരാധകരുടെ കൈയടി. നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റോഡ് മൂവി ഗണത്തില്‍പെടുന്നു. ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ,
ബേസില്‍ ജോസഫ്, സുധീഷ്,നോബി, രാഘവന്‍,ഡേവിസണ്‍ സി ജെ,ഗിരീഷ് പെരിഞ്ചേരി, ജോനാ, ശൂരപാണി,സുരേഷ് കോഴിക്കോട്, േറായ് പാലാ,ജോര്‍ഡി പൂഞ്ഞാര്‍, മാസ്റ്റര്‍ മ്യൂസിക്, മാല പാര്‍വതി,മുത്തുമണി,
പോളി വത്സന്‍, മമിത ബൈജു, കുസും തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

റംഷി മുഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ  വരികള്‍ക്ക് സൂരജ് എസ് കുറുപ്പ്, സംഗീതം പകരുന്നു. എഡിറ്റര്‍-റഹ്മാന്‍ മുഹമ്മദ് അലി,പ്രജിഷ് പ്രകാശ്. 
  
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡേവിസണ്‍ സി ജെ,പ്രൊജക്റ്റ് ഡിസൈനര്‍-അലക്‌സ് കുര്യന്‍, കല-ബംഗ്‌ളാന്‍, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്-വിവി ചാര്‍ളി,പരസ്യക്കല-ദി വാലിന്‍സ്, പശ്ചാത്തല സംഗീതം-സുഷിന്‍ ശ്യാം, സൗണ്ട്-ടോണി ബാബു,അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ജി കൃഷ്ണന്‍, നിഥിന്‍ പണിക്കര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

ചിത്രം മാര്‍ച്ച് പന്ത്രണ്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും.     

Content Highlights : kilometres and kilometres new malayalam movie trailer tovino thomas india jarvis