ടൊവിനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്‌സ്‌ ആൻഡ് കിലോമീറ്റേഴ്‌സിന്റെ ടീസര്‍ പുറത്തിറങ്ങി.

ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തിറക്കിയത്. ടൊവിനോ നിര്‍മാണരംഗത്തേയ്ക്ക് കടക്കുന്ന ചിത്രം കൂടിയാണിത്. 

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്. ഒരു റോഡ് മൂവിയായാണ്‌ ചിത്രം ഒരുങ്ങുന്നത്. 

Content Highlights : Kilometers and Kilometers Movie Teaser directed by Jeo Baby starring Tovino Thomas