-
ടൊവീനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു.
ആന്റോ ജോസഫ് നിർമിക്കുന്ന ‘ കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസി’ ന് ഒടിടി റിലീസ് അനുമതി നൽകുന്നുവെന്നും സിനിമയുടെ പൈറസി പുറത്തുവന്നത് കൊണ്ട് ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാൽ നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുമെന്നും ഫിയോക്ക് വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും ഫിയോക്ക് കൂട്ടിച്ചേർത്തു.
ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തിനുമാത്രം ഇളവുനല്കിയത് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായി. സംഘടനയുടെ തീരുമാനത്തെ സംവിധായകൻ ആഷിക് അബു, ആഷിഖ് ഉസ്മാന് അടക്കമുള്ളവർ വിമർശിച്ചിരുന്നു. ഇപ്പോൾ ചിത്രം ചോര്‍ന്നുവെന്ന ആരോപണത്തില്‍ സംശയമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാവ് ഷിബു ജി.സുശീലന്. സിനിമയുടെ പെെറേറ്റ് കോപ്പി ഏത് സ്റ്റുഡിയോയിൽ നിന്നാണ് ഇറങ്ങിയതെന്ന് നിർമാതാവ് വ്യക്തമാക്കണമെന്ന് ഷിബു ജി.സുശീലന് ആവശ്യപ്പെടുന്നു.
ഷിബു ജി.സുശീലന്റെ കുറിപ്പ്
ആന്റോ ജോസഫ് നിർമിച്ച ടോവിനോ നായകൻ ആയ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്ന് ആണ് പോയത് ?
ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്തോ ? അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക് ചെയ്യാൻ കൊടുക്കും. സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് ഏത് ?
അല്ലെങ്കിൽ വേറെ എങ്ങനെ പൈറസി ഇറങ്ങി ..ഏതായാലും ഇപ്പോൾ ഈ സിനിമയിൽ ബെന്ധപെട്ടവർ വഴി അല്ലെ പൈറസി ഇറങ്ങുള്ളൂ ..പ്രേക്ഷകർ വഴി വരാൻ സാധ്യത ഇല്ല ..അപ്പോൾ 100% പേര് പ്രൊഡ്യൂസർ പറയാൻ ബാധ്യസ്ഥൻ ആണ് ...
ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട് ..
#പൈറസി ഇറക്കിയ സ്റ്റുഡിയോഏത്?
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ വ്യക്തമായി ഈ സ്റ്റുഡിയോയുടെ പേരിൽ നടപടി എടുക്കേണ്ടത് അല്ലെ ? സ്റ്റുഡിയോയിൽ നിന്ന് അല്ലെങ്കിൽ എങ്ങനെ പൈറസി ഇറങ്ങി ...അത് കൂടി വ്യക്തമായി പറയുക.
Content Highlights: Tovino Thomas Kilometers and Kilometers controversy, Anto Joseph OTT Release Shibu G Suseelan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..