രാഘവാ ലോറൻസ് സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രം ലക്ഷ്മിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അക്ഷയ്ക്കൊപ്പം നിൽക്കുന്ന നായിക കിയാര അദ്വാനിയുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. 
 
നേരത്തേ ‘ ലക്ഷ്മി ബോംബ് ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കർണസേനയുടെ പ്രതിഷേധത്തെ തുടർന്ന് ലക്ഷ്മി എന്നാക്കുകയായിരുന്നു.

നവംബർ 9നാണ് ചിത്രം ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നത്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാൻ, തുഷാർ കപൂർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. 

Content Highlights: Kiara Advani Laxmii movie poster, Akshy Kumar, Raghava Lawrence