ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടിയും കോണ്‍ഗ്രസ്സ് വക്താവുമായ ഖുശ്ബു സുന്ദര്‍. തമിഴ് ജനതയുടെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെട്ട പേരായിരിക്കും കരുണാനിധിയെന്നും താന്‍ അനാഥയായത് പോലെ തോന്നുന്നുവെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

'കലൈഞ്ജര്‍ കരുണാനിധി യുഗം അവസാനിച്ചു. തമിഴ്‌നാട് ജനതയുടെ ഹൃദയത്തിലും ചിന്തകളിലും കൊത്തിവയ്ക്കപ്പെട്ട പേര് . അവസാന ശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. കലൈഞ്ജര്‍ അനശ്വരനാണ്..'ഖുശ്ബു കുറിച്ചു 

karunanidhi

kh

താന്‍ ഡി.എം.കെയില്‍ ചേര്‍ന്ന ദിവസം കരുണാനിധിക്കൊപ്പം പകര്‍ത്തിയ ചിത്രവും അവസാനമായി കരുണാനിധിയെ സന്ദര്‍ശിച്ച അന്ന് പകര്‍ത്തിയ ചിത്രവും ഖുശ്ബു പങ്കുവച്ചിട്ടുണ്ട്.

'ഏതാണ്ട് ഒരു മാസം മുന്‍പ് അദ്ദേഹത്തോടൊപ്പം എടുത്ത അവസാനത്തെ ചിത്രമാണ് ഇത്. ഈ വലിയ നേതാവിനെ അവസാനമായി കാണുകയാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഞാന്‍ നിങ്ങളെ മിസ് ചെയ്യും അപ്പ. കരുണാനിധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഖുശ്ബു കുറിച്ചു. 

kh

എന്റെ ഗുരുവിനൊപ്പം അവിസ്മരനീയമായ ദിനം എന്ന കുറിപ്പോടെയാണ് ഡി.എം.കെയില്‍ ചേര്‍ന്ന അന്ന് കരുണാനിധിക്കൊപ്പം നിന്ന് പകര്‍ത്തിയ ചിത്രം ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. 

kh

2010ല്‍ ഡി.എം.കെയില്‍ ചേര്‍ന്ന ഖുശ്ബു 2014ലാണ് ഡി.എം.കെ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്.

 

Content Hghlights : Khusboo remembering late karunanidhi Khushboo sunder on karunanidhi demise DMK