രവി തേജ നായകനായെത്തുന്ന തെലുങ്ക് ചിത്രം ഖിലാഡിയുടെ ടീസർ പുറത്ത്. ആക്ഷൻ ചിത്രമായൊരുക്കുന്ന ഖിലാഡി സംവിധാനം ചെയ്യുന്നത് രമേശ് വർമയാണ്. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീതം. ചിത്രത്തിൽ രവി തേജ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും വേഷമിടുന്നുണ്ട്. അർജുൻ സർജ, മീനാക്ഷി ചൗധരി, ഡിംപിൾ ഹയാതി, വെന്നല കിഷോർ, അനസൂയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് മറ്റ് താരങ്ങൾ.

മെയ് 28-ന് ചിത്രം പ്രദർശനത്തിനെത്തും.

content highlights : Khiladi​​ Movie Teaser Ravi Teja Meenakshi Chaudhary Dimple Hayathi Ramesh Varma DSP