ലോക്ഡൗണിന് ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം; 'ലവ്' ഒക്ടോബർ 15 ന്


ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ നായികാ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്

ലവിന്റെ പോസ്റ്റർ Photo | www.facebook.com|ShineTomOfficial|

ലോക്ഡൗണിന് ശേഷം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാവാൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ലവ്' ഒരുങ്ങുന്നു. ഈ മാസം 15 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അല്ല ​ഗൾഫിലെ തീയേറ്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളുമായി ചിത്രം റിലീസ് ചെയ്യുക. ഹോം സ്ക്രീൻ എൻറർടെയ്‍ൻ‍മെൻറും ഗോൾഡൻ സിനിമയുമാണ് ചിത്രത്തിൻറെ ഗൾഫ് വിതരണക്കാർ.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ നായികാ നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച ലവ് നിർമിക്കുന്നത് ആഷിക് ഉസ്മാൻ ആണ്.

ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.

Hi everyone, hope you’ll are doing well & safe? My upcoming film “ Love Movie ” is the first Indian film to release in...

Posted by Shine Tom Chacko on Wednesday, 7 October 2020

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അനുരാ​ഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യാണ് മറ്റൊരു ചിത്രം

Content Highlights : Khalid Rahman movie Love Starring Rajisha and shine is the first Indian film to release in Cinemas post lockdown


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented