ഒരു പ്രതിയും എട്ട് സായുധ പോലീസ് ഉദ്യോ​ഗസ്ഥരും; ത്രില്ലടിപ്പിക്കാൻ കാക്കിപ്പട


സമ്പൂർണ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം തെളിവെടുപ്പിനായി കൊണ്ടു വരുന്ന ഒരു പ്രതിക്കൊപ്പം യാത്ര ചെയ്യുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.

നിരഞ്ജ് മണിയൻപിള്ള രാജു, കാക്കിപ്പട സിനിമയുടെ പോസ്റ്റർ, അപ്പാനി ശരത്

പ്ലസ് ടു, ബോബി എന്ന സിനിമകൾ ഒരുക്കി ശ്രദ്ധേയനായ ഷെബി ചൗഗാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കാക്കിപ്പട'. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സമ്പൂർണ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം തെളിവെടുപ്പിനായി കൊണ്ടു വരുന്ന ഒരു പ്രതിക്കൊപ്പം യാത്ര ചെയ്യുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.

നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്, മണികണ്ഠൻ ആചാരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സുജിത് ശങ്കർ, ജയിംസ് ഇല്യാ, സജിമോൻ പാറയിൽ, വിനോദ് സാക്, സൂര്യ അനിൽ, പ്രദീപ്‌, ഷിബു ലാബാൻ, മാലാ പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും താരനിരയിലുണ്ട്.

സംവിധായകൻ ഷെബി തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. നിർമ്മാതാവ് ഷെജി വലിയകത്തും തിരക്കഥാരചനയിൽ പങ്കാളിയാണ്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് -പ്രദീപ്‌ ശങ്കർ, കലാ സംവിധാനം -സാബു റാം, മേക്ക് അപ്പ്‌ -പ്രദീപ്‌ രംഗൻ, നിർമ്മാണ നിർവഹണം -എസ് മുരുകൻ, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ

Content Highlights: khakipada movie shooting started, niranj maniyanpilla raju, appani sarath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented