അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി ചിത്രം 'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 


khajuraho dreams

കൊച്ചി: 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' എന്ന സിനിമക്ക് ശേഷം വരുന്ന മുഴുനീള റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, അദിതി രവി, ധ്രുവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്.

സേതു തിരക്കഥ ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് നിര്‍മിക്കുന്നത് ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. കെ നാസര്‍. ഛായാഗ്രഹണം പ്രദീപ് നായര്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എഡിറ്റിങ് ലിജോ പോള്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്. കോസ്റ്റിയൂം ഡിസൈനര്‍ അരുണ്‍ മന്ദര്‍. ഗാനരചന ഹരിനാരായണന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റയ്ക്കല്‍. മേക്കപ്പ് സജി കാട്ടാക്കട. ഫിനാന്‍സ് കണ്‍ട്രോളര്‍ സന്തോഷ് കരമന. സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ.

ഒരു അറബിക്കഥ, ഡയമണ്ട് നെക്ലേസ്, ഇമ്മാനുവല്‍ തുടങ്ങി നിരവധി ഹിറ്റുകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് മനോജ് വാസുദേവ്. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ മിഷന്‍ ഇംപോസ്ബ്ള്‍ 4-ല്‍ അസോസിയേറ്റായിരുന്ന ഏകമലയാളി കൂടിയാണ് മനോജ് വാസുദേവ്. മധുരനാരങ്ങ, ഡ്രാമ തുടങ്ങി അഞ്ചോളം സിനിമകള്‍ നിര്‍മിച്ച എം കെ നാസറാണ് ആണ് ആണ്‍പെണ്‍ഭേദമില്ലാതെ എക്കാലത്തെയും ജനപ്രിയ ഇതിവൃത്തങ്ങളായ യാത്രകളുടേയും സൗഹൃദങ്ങളുടേയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഖജുരാഹോ ഡ്രീംസ് നിര്‍മിക്കുന്നത്.

Content Highlights: khajuraho dreams poster Arjun Ashokan Sreenath Bhasi Saiju Kurup Ameya Mathew Sharaf U Dheen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented