ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവർ ഒന്നിക്കുന്ന റോഡ് മൂവി 'ഖജുരാഹോ ഡ്രീംസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ റോഡ് മൂവി പുറത്തിറങ്ങുന്നത്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചർച്ച ചെയ്യുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മലയാള സിനിമയിൽ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
മധ്യപ്രദേശിലെ പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രം. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്.
ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികൾ. കലാസംവിധാനം -മോഹൻ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തൈക്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ, പി.ആർ.ഒ - ആതിര ദിൽജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.
Content Highlights: khajuraho dreams first look poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..