കെജിഎഫ് 2-വിൽ നിന്നുള്ള രംഗം | Photo: instagram/kgf 2
തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡ് ചിത്രങ്ങളേക്കാള്‍ മികച്ച വിജയം നേടുന്നു എന്നു കരുതി ബോളിവുഡിനെ കളിയാക്കരുതെന്ന് നടന്‍ യാഷ്. ഇതൊരു ഘട്ടം മാത്രമാണെന്നും ദക്ഷിണേന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡിനെ അവഹേളിക്കരുതെന്നും ഉത്തരേന്ത്യയില്‍ വന്‍ വിജയം കൊയ്ത കാന്താര, കെ.ജി.എഫ് എന്നീ ചിത്രങ്ങളെ എടുത്തു കാട്ടി യാഷ് പറഞ്ഞു.
ഈ വര്‍ഷം തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ധാരാളം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഉത്തരേന്ത്യന്‍ സിനിമയും ദക്ഷിണേന്ത്യന്‍ സിനിമയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണം. ആരെയും പരിഹസിക്കുന്നതും വിഷമിപ്പിക്കുന്നതും നല്ലതല്ല എന്നും ഫിലിം കമ്പാനിയനു നല്‍കിയ ഇന്റര്‍വ്യൂവില്‍ യാഷ് പറഞ്ഞു.
കന്നട പ്രേക്ഷകര്‍ അന്യഭാഷ ചിത്രങ്ങളെ താഴ്ത്തിക്കെട്ടുന്നതിനോട് എനിക്ക് താത്പര്യമില്ല. നമ്മളും ഇതേ അവസ്ഥ കടന്നു വന്നവരാണ്. കന്നട ചിത്രങ്ങളും ധാരാളം പരിഹാസമേറ്റു വാങ്ങിയിട്ടുണ്ട്. ആ പ്രതിസന്ധി മറി
കടന്നത് കഠിനാധ്വാനത്തിലൂടെയാണ്. അതുകൊണ്ടു തന്നെ മറ്റ് മേഖലകളെ താഴ്ത്തിക്കെട്ടരുത്. വടക്ക്, തെക്ക് എന്നിങ്ങനെയുള്ള വ്യത്യാസങ്ങളെയൊക്കെ മറന്ന് ബോളിവുഡ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമമേഖലകളേയും ബഹുമാനിക്കണം. ബോളിവുഡ് സിനിമകളും നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ബോളിവുഡിനെ പുച്ഛിച്ചു മാറ്റി നിര്‍ത്തരുത്. ഇത് ഒരു ഘട്ടം മാത്രമാണ്- യാഷ് പറയുന്നു.
Content Highlights: kgf star yash says karnataka not to disrespect bollywood
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..