കെജിഎഫിന്റെ സംഗീതസംവിധായകന്‍ കേരളത്തിന്റെ കളരിയില്‍ 


രവി ബസ്‌റൂർ കളരിപരിശീലന കേന്ദ്രത്തിൽ

പഴയ തെക്കന്‍ ദേശത്തെ വീരയോദ്ധാക്കകുടെ കഥ പറയുന്ന 'കാളിയന്‍' എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംഗീത ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തെത്തിയ രവി ബസ്റൂര്‍ ആയോധനകലയിലെ കേരളീയ താളങ്ങള്‍ തേടി കളരിപരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.

കാളിയന്റെ സംവിധായകന്‍ കൂടിയായ ഡോ മഹേഷിന്റെ നേതൃത്വത്തില്‍ നേമത്ത് പ്രവര്‍ത്തിക്കുന്ന അഗസ്ത്യം കളരിയിലാണ് കെ ജി എഫ് ചിത്രങ്ങളുടെ സംഗീതത്തിലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്റൂര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് . കാളിയന്‍ സിനിമയില്‍ തെക്കന്‍ കളരി സമ്പ്രദായത്തിലുള്ള പയറ്റുകള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്.

വേണാടും മധുര സാമ്രാജ്യവുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന കഥയിലെ ഈ പ്രത്യേകത മനസ്സിലാക്കിയ രവി ബസ്റൂര്‍ കളരിപ്പയറ്റ് കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു .അഗസ്ത്യത്തിലെ പഠിതാക്കള്‍ അവതരിപ്പിച്ച അഭ്യാസമുറകള്‍ ആവേശത്തോടെ കണ്ടിരുന്ന രവി ബസ്റൂര്‍ കളരി ഗുരുക്കള്‍ കൂടിയായ മഹേഷിനോട് വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി കാളിയന്റെ തിരക്കഥാകൃത്ത് ബി ടി അനില്‍കുമാര്‍ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ എന്നിവരും ബസ്റൂറിനൊപ്പമുണ്ടായിരുന്നു. കളരി സംഘങ്ങള്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷം വീണ്ടും കാണാം എന്ന വാക്കുകളോടെയാണ് രവി ബസ്റൂര്‍ മടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ രവി ബസ്റൂറിന് സിനിമയില്‍ കാളിയനാവുന്ന പൃഥ്വിരാജാണ് കഥയും സന്ദര്‍ഭങ്ങളും വിശദീകരിച്ചു കൊടുത്തത്.

Content Highlights: KGF Music Director, Ravi Basur Visits Kalari, Prithviraj Sukumaran, Dr Mahesh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented