എൻ.ടി.ആർ 31ന്റെ പോസ്റ്റർ, പ്രശാന്ത് നീലും ജൂനിയർ എൻ.ടി.ആറും | ഫോട്ടോ: www.instagram.com/prashanthneel/
ജൂനിയർ എൻ.ടി.ആറും കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം എൻ.ടി.ആർ 31ന്റെ പോസ്റ്റർ പുറത്ത്. പ്രശാന്ത് നീലും മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂനിയർ എൻ.ടി.ആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
'ഇത് 20 വർഷം മുമ്പ് എന്റെ മനസ്സിൽ ഉടലെടുത്ത ഒരു ആശയമാണ്, പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവിൽ എന്റെ സ്വപ്ന പദ്ധതി യഥാർഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്." എന്നാണ് ചിത്രത്തേക്കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞത്. തീവ്രത നിറഞ്ഞ മുഖത്തോടെ കഥാപാത്രമായി നിൽക്കുന്ന എൻ.ടി.ആർ ജൂനിയറാണ് പോസ്റ്ററിൽ. 2023 ഏപ്രിൽ മുതൽ എൻടിആർ 31ന്റെ ചിത്രീകരണം ആരംഭിക്കും.
'അവന്റെ മണ്ണ്, അവന്റെ വാഴ്ച. പക്ഷേ ഒരിക്കലും അവന്റെ രക്തമല്ല' എന്ന വാചകമാണ് ആദ്യ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് നീൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും സിനിമാ നിരൂപകരുമെല്ലാം RRR-നും കെജിഫ് നും ഇപ്പോഴും സ്നേഹം ചൊരിയുകയാണ്. രണ്ട് ചിത്രങ്ങളും ഹൃദയങ്ങൾ കീഴടക്കുകയും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തുകഴിഞ്ഞു. ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത് എൻടിആർ 31 തിയേറ്ററുകളിൽ എത്തുന്നതിനായാണ്. പി ആർ ഒ - ആതിര ദിൽജിത്ത്
Content Highlights: KGF 2, Prashanth Neel, Jr NTR 31
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..