ടീസറിൽ നിന്നുള്ള ദൃശ്യങ്ങൾ
കന്നഡ ചിത്രം ‘കെ.ജി.എഫ് ചാപ്റ്റർ 2 ന്റെ ടീസർ ലീക്കായതിന് തൊട്ടുപിന്നാലെ ഔദ്യോഗികമായി ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ.
രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസർ ലീക്കായത്. ജനുവരി 8 നാണ് ടീസർ റീലീസ് പ്രഖ്യാപിച്ചിരുന്നത്.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം ടീസർ വെെറലായി. മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. യാഷ്, രവീണ ഠണ്ടൺ, സഞ്ജയ് ദത്ത് തുടങ്ങിയവരുടെ കഥാപാത്രങ്ങളെ ടീസറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ വില്ലന്‍ അധീരയുടെ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഹിറ്റ്‌മേക്കര്‍ നിർമ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..