പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു ; കെ.ജി.എഫ്. 2 ടീസറിനെതിരെ വിമര്‍ശനം 


ചിത്രത്തിലെ പുകവലി രംഗത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കര്‍ണാടക ആന്റി-റ്റുബാകോ സെല്‍.  

Yash, kgf 2 poster

ന്ത്യയൊട്ടാകെ വലിയ തരംഗം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു കെ.ജി.എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജനുവരി ഏഴിന് യഷിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടപ്പോൾ മികച്ച പ്രതികരണങ്ങളാണ് കാഴ്ചക്കാരിൽനിന്നും നേടിയത്. ടീസർ യൂട്യൂബിൽ 132 ദശലക്ഷത്തിലധികം കാഴ്ചകൾ നേടി റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ ചിത്രത്തിലെ പുകവലി രംഗത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കർണാടക ആന്റി-റ്റുബാകോ സെൽ.

പ്രസ്തുത രംഗം പുകവലിയെ പ്രാത്സാഹിപ്പിക്കുന്നതാണെന്നും ആയതിനാൽ അത്തരം രംഗങ്ങൾ ടീസറിൽനിന്നും ഒഴിവാക്കണമെന്നും സെൽ അഭ്യർഥിക്കുന്നു. ഇക്കാരണം ആരോപിച്ച് ആന്റി-റ്റുബാകോ സെൽ യഷിനെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ.

നിയമമനുസരിച്ച് 'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്ന അടിക്കുറിപ്പോടെ സ്ക്രീനിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. പക്ഷേ ടീസറിലോ പോസ്റ്ററുകളിലോ അത്തരം സന്ദേശങ്ങളൊന്നും നൽകിയിരുന്നില്ല.

Content highlights :kgf chapter 2 teaser smoking scenes issue in karnataka anti tobacco cell

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented