കെ.ജി.എഫ്-ചാപ്റ്റർ 2 പോസ്റ്റർ
ബോക്സ് ഓഫീസിൽ സ്വപ്നതുല്യമായ നേട്ടവും കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ് കെ.ജി.എഫ്-ചാപ്റ്റർ 2. ചിത്രത്തിന്റെ ആഗോള കളക്ഷൻ 1200 കോടി കടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിൽ ആയിരം കോടിയും ഇന്ത്യയിൽ നിന്നാണ് റോക്കി ഭായിയും കൂട്ടരും വാരിയത്.
പ്രമുഖ എന്റർടെയിൻമെന്റ് ഇൻഡസ്ട്രി ട്രാക്കർമാർ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വാടകയ്ക്ക് കാണാൻ സാധിക്കുന്ന സംവിധാനമായ പേ പെർ വ്യൂ രീതിയിൽ കെ.ജി.എഫ് 2 ആമസോൺ പ്രൈമിൽ ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവർക്കും എത്ര തവണ വേണമെങ്കിലും കാണാനാവും വിധത്തിലുള്ള പ്രദർശനം ഇതേ ഓ.ടി.ടിയിൽ ഉടനുണ്ടാവും.
വിഷുവിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ കെ.ജി.എഫ് 2-ന് ഇന്ത്യയിലെമ്പാടുനിന്നും വൻ സ്വീകരണമാണ് ലഭിച്ചത്. ഹിന്ദി മൊഴിമാറ്റ പതിപ്പ് മാത്രം നാനൂറ് കോടിയിലേറെയാണ് വാരിക്കൂട്ടിയത്. കേരളത്തിൽ 50 കോടിയിലേറെ കളക്ഷൻ നേടാൻ ചിത്രത്തിനായി.
പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..