-
യഷ് നായകനായ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ യഷ് തന്നെ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 23നാണ് കെ ജി എഫ് 2 തീയേറ്ററുകളിലെത്തുന്നത്. കെ ജി എഫിലൂടെയാണ് കന്നഡ നടന് യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ അറിയാന്‍ തുടങ്ങിയത്. യഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക് നല്കിയ ചിത്രമായിരുന്നു ഇത്. പ്രശാന്ത് നീല്‍ ആണ് സംവിധായകന്. വിജയ്് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 21-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. കര്‍ണാടകയില്‍ ആദ്യദിനം 350 സ്ക്രീനുകളിലും ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. നടന് സഞ്ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
കന്നഡയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..