കെ.ജി.എഫിൽ യഷ്
ബെംഗളൂരു: 'കെ.ജി.എഫ്. ചാപ്റ്റര്‍ ടു' സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയേറ്ററിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് വെടിയേറ്റു. കര്‍ണാടകത്തിലെ ഹവേരി ജില്ലയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം. വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ അക്രമി ഓടിരക്ഷപ്പെട്ടു.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് വസന്തകുമാര്‍ സിനിമകാണാന്‍ ഹവേരിയിലെ തിയേറ്ററിലെത്തിയത്. സിനിമയ്ക്കിടെ മുന്നിലെ സീറ്റിലേക്ക് വസന്തകുമാര്‍ കാല്വെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്നിലിരുന്നയാള്‍ ഇത് ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ പുറത്തേക്കുപോയ മുന്‍സീറ്റുകാരന്‍ കൈത്തോക്കുമായി തിരിച്ചെത്തി വസന്തകുമാറിനുനേരെ വെടിവെക്കുകയായിരുന്നു. മൂന്നുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. ഇതില്‍ രണ്ടുതവണയും വസന്തകുമാറിന് വെടിയേറ്റു.
വെടിയൊച്ച കേട്ടയുടനെ തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. തിയേറ്റര്‍ അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് വസന്തകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറ്റിലാണ് വെടിയേറ്റതെന്നും ഇയാള്‍ അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചതായി ഹവേരി എസ്.പി. ഹനുമന്തരായ അറിയിച്ചു.
Content Highlights: KGF Chapter 2, Man shoots fellow moviegoer, KGF screening, Haveri
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..