അഞ്ച് ദിവസം കൊണ്ട് 600 കോടിയും കടന്നു, ബോക്സോഫീസിൽ താണ്ഡവം തുടർന്ന് റോക്കി ഭായ്


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിലേക്കും ചിത്രമെത്തി.

കെ.ജി.എഫ്: ചാപ്റ്റർ 2-ൽ യഷ് | ഫോട്ടോ: https://twitter.com/RaviBasrur

ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റർ 2. റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയാണ് കടന്നുപോയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഞ്ച് ദിവസങ്ങൾ കൊണ്ട് 625 കോടി രൂപയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിലേക്കും ചിത്രമെത്തി. ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് കെ.ജി.എഫ് 2. ഈ വർഷം തന്നെ രാജമൗലിയുടെ ആർ.ആർ.ആറും അറുന്നൂറ് കോടി കളക്ഷൻ നേടിയിരുന്നു.

ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിലീസ് ദിവസം 165.37 കോടി രൂപയാണ് ചിത്രം നേടിയത്. രാജമൗലിയുടെ ബാഹുബലി ആദ്യഭാ​ഗത്തിന്റെ 650 കോടി, രജനികാന്ത് ചിത്രം 2.0 -യുടെ 656 കോടി എന്നീ റെക്കോർഡ് സംഖ്യകളാണ് ഇനി കെ.ജി.എഫ് -2 ന് മുന്നിലുള്ളത്.

സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാ​ഗങ്ങളാക്കാൻ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിർമാതാവായ വിജയ് കിര​ഗണ്ടൂരിനും നായകൻ യഷിനുമാണെന്ന് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു..

Content Highlights: KGF Chapter 2, Yash, Prashanth Neel, top-10 highest-grossing Indian films

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented