
.
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റര്‍ 2. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് ചെയ്ത് 15 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 1000 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. സല്മാന് ഖാന് ചിത്രം ഭജ്രംഗി ഭായ്ജാന്റെ റെക്കോഡാണ് കെ.ജി.എഫ് തകര്‍ത്തത്. 100 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആര്.ആര്.ആര്. ആണ് കെ.ജി.എഫിന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചത്. 1115 കോടിയാണ് ആര്‍ആര്‍ ഇതുവരെ നേടിയത്. ഇനി കെജിഎഫിന് മുന്നിലുള്ളത് ആര്.ആര്.ആര്., ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ്.
കെ.ജി.എഫ്. ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്. സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാവായ വിജയ് കിരഗണ്ടൂരിനും നായകന് യഷിനുമാണെന്ന് സംവിധായകന് പ്രശാന്ത് നീല്‍ നേരത്തെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
യഷിന് പുറമെ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..