മൂന്ന് വർഷമായി അർബുദ ബാധിതൻ, ഇപ്പോൾ നാലാംഘട്ടം; ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് കെ.ജി.എഫ് താരം


കെ.ജി.എഫിലെ ഒരു നിർണായകരം​ഗം ചിത്രീകരിക്കുമ്പോൾ ശ്വാസമെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നെന്നും ഹരീഷ് റോയ് പറഞ്ഞു.

യഷിനൊപ്പം ഹരീഷ് റോയ്, കെ.ജി.എഫിൽ ഖാസിം ചാച്ചയായി ഹരീഷ് റോയ് | പിങ്ക് വില്ല, സ്ക്രീൻ​ഗ്രാബ്

യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫിലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തെ അത്രപെട്ടന്നൊന്നും ആരും മറക്കില്ല. ഹരീഷ് റോയിയാണ് ഈ കഥാപാത്രത്തെ കെ.ജെ.എഫിന്റെ രണ്ടുഭാ​ഗങ്ങളിലും അവതരിപ്പിച്ചത്. ഹരീഷ് ഇപ്പോൾ അർബുദബാധിതനാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും സഹായം വേണമെന്നും അദ്ദേഹം കന്നഡയിലെ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാലുവർഷം മുമ്പാണ് തൊണ്ടയിൽ ചെറിയൊരു മുഴ ശ്രദ്ധയിൽപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളാണുള്ളത് എന്നതിനാൽ സർജറിക്ക് ഭയന്നു. ആദ്യം കെ.ജി.എഫ് ചെയ്യാം. അതിന് ശേഷം ശസ്ത്രക്രിയ നടത്താമെന്നായിരുന്നു കരുതിയത്. പക്ഷേ അപ്പോഴേക്കും അർബുദം ശ്വാസകോശം വരെ എത്തിയിരുന്നു. കഴുത്തിൽ നീർക്കെട്ടും വർധിച്ചു. ഇത് മറയ്ക്കാനാണ് കെ.ജി.എഫ് ചാപ്റ്റർ 2-ൽ താടിനീട്ടി അഭിനയിച്ചത്. ആദ്യം പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവച്ചു. സിനിമകൾ പുറത്തിറങ്ങുന്നത് വരെ ഞാൻ കാത്തിരുന്നു. തന്റെ രോ​ഗം ഇപ്പോൾ നാലാം ഘട്ടത്തിലാണ്. കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി.എഫിലെ ഒരു നിർണായകരം​ഗം ചിത്രീകരിക്കുമ്പോൾ ശ്വാസമെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നെന്നും ഹരീഷ് റോയ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാൻ തന്റെ ഫോണിൽ നിന്ന് ധനസഹായം അഭ്യർത്ഥിച്ച് ഒരു വീഡിയോ ഉണ്ടാക്കിയിരുന്നു. എന്നാൽ അത് പോസ്റ്റ് ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും റോയ് വെളിപ്പെടുത്തി.

കെജിഎഫ് സിനിമകൾ ചെയ്യുന്നതിനിടയിൽ ഹരീഷ് റോയിക്ക് ശ്വാസം മുട്ടൽ പതിവായിരുന്നു. അതിനാൽ പരിശോധന നടത്തിയപ്പോൾ അസുഖത്തിന് ഉടൻ ചികിത്സ ആവശ്യമാണെന്ന് മനസ്സിലായി. സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്ക് പണമില്ലാത്തതിനാൽ ഒരു സുഹൃത്താണ് ബംഗളൂരുവിലെ കിദ്വായ് സർക്കാർ കാൻസർ ചികിത്സാകേന്ദ്രം നിർദേശിക്കുന്നത്. അവിടെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. റേഡിയേഷൻ തെറാപ്പി തുടർന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല. ഈയവസരത്തിലാണ് അസുഖം നാലാം ഘട്ടത്തിലെത്തിയതായി ഡോക്ടർ അറിയിച്ചത്.

ഹരീഷ് ഇപ്പോൾ ചികിത്സ തുടരുകയാണ്. "ഇത് ഭേദമാക്കാവുന്നതാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുണ്ട്. ചികിത്സ കാരണം എനിക്ക് ഇപ്പോൾ വളരെ സുഖം തോന്നുന്നു,” താരം കൂട്ടിച്ചേർത്തു. കന്നഡ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി അഭിനേതാക്കളും നിർമ്മാതാക്കളും സംവിധായകരും അദ്ദേഹത്തിന് സാമ്പത്തിക സഹായവുമായി മുന്നോട്ട് വരുന്നുണ്ട്.

Content Highlights: KGF, Actor Harish Roy actor Harish Roy battles with stage 4 throat cancer, KGF 2


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented