കെ.ജി.എഫിൽ യഷ് | ഫോട്ടോ: www.facebook.com/HombaleFilms/photos
കെ.ജി.എഫ് ചിത്രങ്ങളിലൂടെ സംവിധായകൻ പ്രശാന്ത് നീലും നായകൻ യഷും ഇന്ത്യൻ സിനിമാ ലോകത്ത് തീർത്ത ഓളം അത്ര ചെറുതല്ല. രണ്ടേ രണ്ട് സിനിമകൾ കൊണ്ടാണ് റോക്കി ഭായ് എന്ന കഥാപാത്രം ജനമനസുകളിലേക്ക് ഇടിച്ചുകയറിയത്. മൂന്നാം ഭാഗം വന്നേക്കുമെന്ന സൂചനയോടെയാണ് കെ.ജി.എഫ് ചാപ്റ്റർ 2 അവസാനിച്ചത്. റോക്കി ഭായിയുടെ മൂന്നാം വരവിനേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാവ് വിജയ് കിരഗണ്ടൂർ.
വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസാണ് കെ.ജി.എഫ് ഒന്നും രണ്ടും ഭാഗങ്ങൾ നിർമിച്ചത്. മൂന്നാം ഭാഗം പക്ഷേ ഉടനൊന്നുമുണ്ടാവില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് കിരഗണ്ടൂർ പറഞ്ഞത്. സംവിധായകൻ പ്രശാന്ത് നീൽ നിലവിൽ സലാർ എന്ന ചിത്രം ചെയ്യുന്ന തിരക്കിലാണ്. അതിന് ശേഷം മാത്രമേ കെ.ജി.എഫ്. മൂന്നാം ഭാഗമുണ്ടാവൂ എന്നും അത് ചിലപ്പോൾ 2025-ലായിരിക്കുമെന്നും വിജയ് പറഞ്ഞു.
2026-ലായിരിക്കും കെ.ജി.എഫ് 3 റിലീസ് ചെയ്യുക. യഷ് നായകനായി കെ.ജി.എഫിന് അഞ്ച് ഭാഗങ്ങളൊരുക്കും. അഞ്ചാം ഭാഗത്തിന് ശേഷം പുതിയൊരു നായകനെ വെച്ച് ഇതേ ചിത്രത്തിന്റെ തുടർച്ചകളുണ്ടാവും. ഹോളിവുഡിൽ ജെയിംസ് ബോണ്ട് ചിത്രങ്ങളെ മാതൃകയാക്കിയാകും നായകനെ മാറ്റുന്നത്. വിജയ് കിരഗണ്ടൂർ പറഞ്ഞു. ഹോംബാലെ പ്രൊഡക്ഷൻസിലെ മറ്റൊരു നിർമാതാവായ കാർത്തിക് ഗൗഡയും കെ.ജെ.എഫ് 3 വൈകുമെന്ന് അറിയിച്ചിരുന്നു.
Content Highlights: kgf 3 in 2025, yash will be not the part of kgf 6, vijay kiragandur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..