തിരുവനന്തപുരം: അങ്കണവാടി അധ്യാപകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടർന്ന് നടന്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി.

അങ്കണവാടി അധ്യാപകരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗന്‍വാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിനിടയില്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം.

Content Highlights : kerala state women's commission charges case of actor sreenivasan on controversial statement