സര്‍ക്കാരിന്റെ ഒ.ടി.ടി. കേരളപ്പിറവിയില്‍


സി. ശ്രീകാന്ത്

മറ്റു പ്ലാറ്റ്ഫോമുകള്‍ പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാവില്ല സര്‍ക്കാര്‍ ഒ.ടി.ടിയുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിര്‍മാതാവിന് പങ്കുവെക്കും.

OTT

തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി.യുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തില്‍ സിനിമാ റിലീസോടെ തുറക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോം ഒരുക്കുന്നത്. ആറര കോടി മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി കെ.എസ്.എഫ്.ഡി.സി. മനേജിങ് ഡയറക്ടര്‍ എന്‍. മായ 'മാതൃഭൂമി'യോടു പറഞ്ഞു. സോഫ്റ്റ്വേറിനായി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും.

മറ്റു പ്ലാറ്റ്ഫോമുകള്‍ പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാവില്ല സര്‍ക്കാര്‍ ഒ.ടി.ടിയുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിര്‍മാതാവിന് പങ്കുവെക്കും. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാല്‍ അതില്‍ കൂടുതല്‍ വരവുണ്ടായില്ലെങ്കില്‍ ഒ.ടി.ടി. ഉടമയ്ക്ക് നഷ്ടം വരും. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ നിര്‍മാതാവിന് അതിന്റെ പങ്ക് ലഭിക്കുകയുമില്ല. ഇതിന് പരിഹാരം കാണുന്നതാണ് സര്‍ക്കാര്‍ ഒ.ടി.ടിയുടെ രീതി. തിയേറ്ററുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങള്‍, അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍ എന്നിവയ്ക്കാണ് ഈ പ്ലാറ്റ്ഫോം പ്രതീക്ഷ നല്‍കുന്നത്. ലോക്ഡൗണ്‍ മാറിക്കഴിഞ്ഞാല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചവയടക്കം മറ്റു ചിത്രങ്ങളും ഈ ഒ.ടി.ടി. പ്ലാറ്റ്ഫോം സ്വീകരിക്കും.

കെ.എസ്.എഫ്.ഡി.സിയുടെ 'പെട്ടിയില്‍' 65 സിനിമകള്‍

തിയേറ്റര്‍ റിലീസുകള്‍ ഇല്ലാതായതോടെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ 'പെട്ടിയിലിരിക്കുന്നത്' 65-ലേറെ മലയാള സിനിമകള്‍. നൂറുകോടി രൂപയിലേറെയാണ് കെ.എസ്.എഫ്.ഡി.സിക്ക് കീഴില്‍മാത്രം ഇങ്ങനെ മരവിച്ചുകിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് സബ്സിഡി പാക്കേജില്‍ നിര്‍മിച്ച ഈ സിനിമികള്‍ക്ക് പ്രതീക്ഷ.

Content Highlights: Kerala State Government, OTT Platform, Cinema

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented