
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയും, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ. മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് മാതൃഭൂമി
തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവര്‍ യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ സംവിധായകന് മധു സി നാരായണന് ഏറ്റുവാങ്ങി.

സ്വാസിക സ്വഭാവ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നിവിന്‍ പോളി, അന്ന ബെന്‍, പ്രിയംവദ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പുരസ്കാര വിതരണം.

Content Highlights: Kerala State Film Awards Suraj Venjaramoodu Kani Kusruti
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..