സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഒന്നാംഘട്ട സ്‌ക്രീനിങ് കഴിഞ്ഞു. മികച്ച നടനുള്ള പോരാട്ടത്തിന് മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും പട്ടികയിലെന്ന് സൂചന.

ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാലും ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യം തമ്മില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്. 

Content Highlights: Kerala state film awards mohanlal fahadh faasil jayasuriya carbon odiyan njan marikutty