തിരുവനന്തപുരം: താൻ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാൽ കലാകാരൻ എന്ന നിലയിൽ തന്റെ വളർച്ച നിൽക്കുമെന്നും നടൻ ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജയസൂര്യ.

അവസാന റൗണ്ടിൽ ഒരുപിടി മികച്ച നടന്മാർക്കൊപ്പം മത്സരിച്ചാണ് അവാർഡ് ലഭിച്ചത് എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. ഓരോ സിനിമയിലൂടെയും കൂടുതൽ മികച്ചനടനായി മാറുകയാണ് ആഗ്രഹം -ജയസൂര്യ പറഞ്ഞു.

തന്നിലെ പെൺകുട്ടിക്കും സ്ത്രീക്കും ശക്തിപകരുന്ന തന്റെ നാല് അമ്മച്ചിമാർക്ക് പുരസ്കാരം സമർപ്പിക്കുന്നെന്ന് മികച്ചനടിക്കുള്ള അവാർഡ് സ്വീകരിച്ച നടി അന്നാ ബെൻ പറഞ്ഞു. തങ്ങൾ വളരെ സ്നേഹത്തോടെയും ആഗ്രഹത്തോടെയും ചെയ്ത ചിത്രമാണ് അവാർഡിനർഹമാക്കിയ ‘കപ്പേള’. ഈ ചെറിയ ചിത്രത്തെ അംഗീകരിച്ച ജൂറിക്ക് നന്ദിയുണ്ട് -അന്ന പറഞ്ഞു.

Content Highlights : Kerala state film Awards Jayasurya and Anna Ben Vellam Kappela movies