ഫഹദ്, ബിജു, ജോജു ആരായിരിക്കും മികച്ച നടന്‍?


ഫഹദ് ഫാസിൽ, ബിജു മേനോൻ, ജോജു ജോർജ്ജ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് മികച്ച നടനുള്ള അന്തിമപട്ടികയില്‍ ഫഹദ് ഫാസില്‍ (ജോജി), ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു (മധുരം) എന്നിവര്‍ ഇടംനേടി. ഹോം എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനവും ജൂറി പരിഗണിക്കുന്നുണ്ട്.

മികച്ച സിനിമയ്ക്കുള്ള മത്സരത്തിന് ഹോം ആണ് മുന്നിട്ട് നില്‍ക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിര്‍മിച്ചിരിക്കുന്നത്. മികച്ച സിനിമയ്ക്കായി ചൂടേറിയ ചര്‍ച്ച പുരോഗമിക്കുകയാണ്.

മികച്ച നടിയ്ക്കുള്ള പുരസ്‌കാര മത്സരത്തിന്റെ അന്തിമ പട്ടിക പുറത്ത് വന്നിട്ടില്ല.

വിനീത് ശ്രീനിവാസന്റെ 'ഹൃദയം', താരാ രാമാനുജന്റെ 'നിഷിദ്ധോ', സിദ്ധാര്‍ഥ ശിവയുടെ 'ആണ്', മനോജ് കാനയുടെ 'ഖെദ്ദ', ഷെറി ഗോവിന്ദന്റെ 'അവനോവിലോന', ഡോ.ബിജുവിന്റെ 'ദ് പോര്‍ട്രെയ്റ്റ്‌സ് 'എന്നിവയും ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും മത്സരരംഗത്തുണ്ട്

മികച്ച നടനുള്ള പ്രാഥമിക പട്ടികയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, ഗുരുസോമസുന്ദരം, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദിലീപ്, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. 142 ചിത്രങ്ങളാണ് പ്രാഥമിക ജൂറികള്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത നാല്പത്തഞ്ചോളം ചിത്രങ്ങള്‍ അന്തിമജൂറിക്ക് വിടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.


Content Highlights: Kerala State Film awards, Fahadh Faasil, Biju Menon, Joju George in final Race, award winners

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented