മമ്മൂട്ടിയും ദുൽഖറും മോഹൻലാലും പ്രണവും മത്സരത്തിന്; ചലച്ചിത്ര പുരസ്കാരപ്രഖ്യാപനം വെള്ളിയാഴ്ച


വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ദൃശ്യം 2-ലൂടെ മോഹൻലാലും കാവലിലൂടെ സുരേഷ് ​ഗോപിയും എത്തുമ്പോൾ ദുൽഖറും പ്രണവ് മോഹൻലാലും ഇവരെ എതിരിടാനെത്തുന്നു എന്നതാണ് കൗതുകം.

മമ്മൂട്ടി, ദുൽഖർ, മോഹൻലാൽ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കേ മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത് അപൂർവമായൊരു മത്സരത്തിന്. അച്ഛന്മാരും മക്കളുമടക്കം മലയാളത്തിലെ സകലമാന താരങ്ങളും പുരസ്കാരത്തിനായുള്ള മത്സരരം​ഗത്തുണ്ട്. വൺ, പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയും ദൃശ്യം 2-ലൂടെ മോഹൻലാലും കാവലിലൂടെ സുരേഷ് ​ഗോപിയും എത്തുമ്പോൾ ദുൽഖറും പ്രണവ് മോഹൻലാലും ഇവരെ എതിരിടാനെത്തുന്നു എന്നതാണ് കൗതുകം.

ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ​ഗുരു സോമസുന്ദരം എന്നിവരും നടന്മാരിൽ മത്സരിക്കാനുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും മാറ്റുരയ്ക്കാനെത്തും.

നടിമാരുടെ കാര്യമെടുത്താൽ അവിടേയും മത്സരിക്കുന്നവരുടെ ബാഹുല്യം കാണാനാവും. മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ എന്നിങ്ങനെ നീളുന്നു ആ പട്ടിക.

റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’, താരാ രാമാനുജന്റെ ‘നിഷിദ്ധോ’, സിദ്ധാർഥ ശിവയുടെ ‘ആണ്’, മനോജ് കാനയുടെ ‘ഖെദ്ദ’, ഷെറി ഗോവിന്ദന്റെ ‘അവനോവിലോന’, ഡോ.ബിജുവിന്റെ ‘ദ് പോർട്രെയ്റ്റ്സ് ’എന്നിവയും ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും പോരാട്ടത്തിനുണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. 142 ചിത്രങ്ങളാണ് പ്രാഥമിക ജൂറികൾക്ക് മുന്നിലെത്തിയത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത നാല്പത്തഞ്ചോളം ചിത്രങ്ങൾ അന്തിമജൂറിക്ക് വിടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

Content Highlights: Kerala State Film Awards, Mammootty, Mohanlal, Indrans, Suraj Venjaramoodu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented