സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ സമ്മാനിച്ചു


ആദ്യമായി ഒരു ട്രാൻസ് വുമണായ നേഹ അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മികച്ചനടനുള്ള അവാർഡ് പങ്കിട്ട ജോജു ജോർജ്, ബിജു മേനോൻ എന്നിവർ മികച്ച നടി രേവതിയോടൊപ്പം പുരസ്‌കാരം സ്വീകരിച്ചശേഷം സെൽഫിയെടുക്കുന്നു |ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. മികച്ചനടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും മികച്ച നടിക്കുള്ള പുരസ്‌കാരം രേവതിയും ഏറ്റുവാങ്ങി.

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി. കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമപുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിച്ചു.

ഒരു ട്രാൻസ് വുമണായ നേഹ ആദ്യമായി അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച സിനിമയായ ആവാസവ്യൂഹത്തിനുവേണ്ടി സംവിധായകനും നിർമാതാവുമായ ആർ.കെ. കൃഷ്ണാന്ദും സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ് ശ്യാംപുഷ്‌കരന് സമ്മാനിച്ചു.

ജനപ്രിയചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. സ്വഭാവനടി, നടൻ പുരസ്‌കാരങ്ങൾ ഉണ്ണിമായ പ്രസാദിനും സുമേഷ് മൂറിനും നൽകി. പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം സിത്താര കൃഷ്ണകുമാറിനുവേണ്ടി മകൾ സാവൻ ഋതുവാണ് ഏറ്റുവാങ്ങിയത്. പിന്നണിഗായകൻ പ്രദീപ് കുമാറും അവാർഡ് ഏറ്റുവാങ്ങി. ബാലതാരങ്ങളായ ആദിത്യനും സ്നേഹ അനുവും മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.

മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ., മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ചലച്ചിത്ര വിഭാഗം ജൂറി ചെയർമാൻ സയ്യിദ് മിർസ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, രചനാ വിഭാഗം ജൂറി ചെയർമാൻ വി.കെ. ജോസഫ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: kerala state film awards 2021 distributed, joju george, biju menon and revathy, cm pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented