ലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ നടത്തിയ പ്രസ്താവനയെ സംവിധായകൻ ഡോക്ടർ ബിജു. 'ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകന് ആയിരുന്നു...പിന്നീട് ഇന്ദ്രൻസിന് ആയിരുന്നു... ജയസൂര്യ, സൗബിൻ ഷാഹിർ...ആ നിരയിൽ ഇപ്പോൾ സുരാജ് വെഞ്ഞാറാമൂടും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു' എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഈ പ്രസ്താവന പുരസ്കാര ജേതാക്കളുടെ കഴിവിനെ റദ്ദ് ചെയ്യുന്നതാണെന്ന് അദ്ദേഹം പറയുന്നു.

ഇത് ഒരു ഔദാര്യമായി നൽകിയത് ആണ് എന്നാണോ..ഈ നടന്മാർ ഒക്കെ അവരുടെ മികവ് ഉള്ള പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ടല്ലേ അവർക്ക് പുരസ്‌കാരം കിട്ടിയത്. ജൂറി അംഗങ്ങൾ പ്രകടന മികവ് മാത്രം കണക്കിലെടുത്തു നൽകിയ അവാർഡ് അല്ലേ ഇത്. അല്ലാതെ സർക്കാർ നിശ്ചയിച്ചുറപ്പിച്ചു ഇവർക്ക് അവാർഡ് കൊടുക്കണം എന്നു പറഞ്ഞു കൊടുത്തത് ഒന്നുമല്ലല്ലോ.മന്ത്രിയുടെ പറച്ചിൽ കേട്ടാൽ ഇത് സർക്കാർ അവർക്ക് നിശ്ചയിച്ചു കൊടുത്ത ഒരു ഔദാര്യം പോലെ കേൾക്കുന്നവർക്ക് തോന്നുമെന്നും ഡോ.ബിജു ഫേസ്ബുക്കിൽ കുറിച്ചു. 

ബിജുവിന്റെ പോസ്റ്റ് വലിയ ചർച്ചയായതോടെ കെപിസിസി ഉപാധ്യക്ഷൻ പി.സി വിഷ്ണുനാഥ് അദ്ദേഹത്തിന് പിന്തുണയുമായി രം​ഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന വിനായകനെയും സൗബിനെയും ഇന്ദ്രൻസിനെയും ജയസൂര്യയെയും സുരാജിനെയുമെല്ലാം അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.

ഡോക്ടർ ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

'അത് പുരസ്‌കാരം കിട്ടിയ ആ നടന്മാരെ അപമാനിക്കലാണ്', മന്ത്രിയുടേത് അപഹാസ്യവും പരിഹാസ്യവുമായ അവകാശവാദം
എന്തുകൊണ്ട് കനിയും, സുരാജും?, ജൂറിക്ക് പറയാനുള്ളത്
ഡോ.ബിജുവിന്റെ കുറിപ്പ്

'ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകന് ആയിരുന്നു...പിന്നീട് ഇന്ദ്രൻസിന് ആയിരുന്നു... ജയസൂര്യ, സൗബിൻ ഷാഹിർ...ആ നിരയിൽ ഇപ്പോൾ സുരാജ് വെഞ്ഞാറാംമൂടും മികച്ച നടനായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു'

എന്താണ് ഈ വാക്കുകളുടെ അർത്ഥം..ഇത് ഒരു ഔദാര്യമായി നൽകിയത് ആണ് എന്നാണോ..ഈ നടന്മാർ ഒക്കെ അവരുടെ മികവ് ഉള്ള പ്രകടനം കാഴ്ച്ച വെച്ചത് കൊണ്ടല്ലേ അവർക്ക് പുരസ്‌കാരം കിട്ടിയത്. ജൂറി അംഗങ്ങൾ പ്രകടന മികവ് മാത്രം കണക്കിലെടുത്തു നൽകിയ അവാർഡ് അല്ലേ ഇത്. അല്ലാതെ സർക്കാർ നിശ്ചയിച്ചുറപ്പിച്ചു ഇവർക്ക് അവാർഡ് കൊടുക്കണം എന്നു പറഞ്ഞു കൊടുത്തത് ഒന്നുമല്ലല്ലോ.മന്ത്രിയുടെ പറച്ചിൽ കേട്ടാൽ ഇത് സർക്കാർ അവർക്ക് നിശ്ചയിച്ചു കൊടുത്ത ഒരു ഔദാര്യം പോലെ കേൾക്കുന്നവർക്ക് തോന്നും. അത് പുരസ്‌കാരം കിട്ടിയ ആ നടന്മാരെ അപമാനിക്കലാണ് . ഏതായാലും ഇന്ദ്രൻസിന് പുരസ്‌കാരം നൽകിയ ജൂറിയിലെ അംഗം എന്ന നിലയിൽ പറയട്ടെ. ആ പുരസ്‌കാരം ഇന്ദ്രൻസിന്റെ പ്രകടനത്തെ മുൻ നിർത്തി ജൂറി തീരുമാനിച്ചതാണ്. പത്ര സമ്മേളനത്തിൽ പേര് വായിക്കുന്നതിന് തൊട്ടു മുൻപാണ് മന്ത്രി അവാർഡ് ആർക്കാണ് എന്നു തന്നെ അറിയുന്നത്. അതുപോലെ തന്നെ ആകുമല്ലോ വിനായകനും, സൗബിനും, ജയസൂര്യയ്ക്കും, സുരാജിനും ഒക്കെ പുരസ്‌കാരങ്ങൾ ജൂറി തീരുമാണിച്ചിട്ടുണ്ടാവുക. അതെല്ലാം തന്നെ അവരുടെ പ്രകടനം കണക്കിലെടുത്തു മാത്രം നൽകിയതാണ്. അതിനെ ഈ സർക്കാർ വന്നതിന് ശേഷം ഞങ്ങൾ ദാ ഇവർക്കൊക്കെ അവാർഡ് കൊടുത്തു എന്ന് സാംസ്‌കാരിക മന്ത്രി പറയുമ്പോൾ അത് സർക്കാർ അവർക്ക് കൊടുത്ത ഒരു ഔദാര്യം ആണ് എന്ന ധ്വനി വരും. അവരുടെ കഴിവിനെ റദ്ദ് ചെയ്യുന്ന ഒരു പ്രസ്താവന ആണത്.അത് ആ നടന്മാരോടും ആ ജൂറികളോടും കാട്ടുന്ന അനാദരവ് ആണ്..അത് അപഹാസ്യവും പരിഹാസ്യവും ആയ ഒരു അവകാശ വാദം ആണ്..

പി.സി വിഷ്ണുനാഥിന്റെ കുറിപ്പ്

സംവിധായകൻ ഡോ. ബിജുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ‘ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നമ്മൾ ആദ്യം അവാർഡ് കൊടുത്തത് വിനായകനായിരുന്നു; പിന്നീട് ഇന്ദ്രൻസിനായിരുന്നു'. ഈ പ്രസ്താവന വഴി എന്താണ് മന്ത്രി ഉദ്ദേശിക്കുന്നത്? ചലച്ചിത്ര അക്കാദമി ജൂറിയെ തീരുമാനിച്ചു കഴിഞ്ഞാൽ, ചലച്ചിത്രങ്ങളുടെ, അഭിനേതാക്കളുടെ, സാങ്കേതിക പ്രവർത്തരുടെ മികവ് വിലയിരുത്തി ജൂറിയാണ് ജേതാക്കളെ നിർണയിക്കുന്നത്.

അവിടെ സർക്കാറിന് എന്തു കാര്യം? മന്ത്രിയുടെ വാക്ക് വിശ്വസിച്ചാൽ ജൂറിയല്ല, മറിച്ച് സർക്കാർ എടുത്ത തീരുമാനപ്രകാരമാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിക്കുന്നതെന്ന് കാണേണ്ടി വരും!

അത് പ്രതിഭാശാലികളായ വിനായകനെയും സൗബിനെയും ഇന്ദ്രൻസിനെയും ജയസൂര്യയെയും സുരാജിനെയുമെല്ലാം അപമാനിക്കലാണ്; സർക്കാറിന്റെ ഏതെങ്കിലും തരത്തിലുള്ള ഔദാര്യമല്ല അവർ കൈപ്പറ്റിയത്. മികവിന്റെ അംഗീകാരമാണ്. അതുമാത്രമല്ല, ഇതിന് മുമ്പ് പുരസ്‌കാരം ലഭിച്ച പ്രതിഭാശാലികളായ ചലച്ചിത്ര പ്രവർത്തകരെയും അപമാനിക്കലാണ്. ഓരോ കാലഘട്ടത്തിലും വിധി നിർണയിക്കുന്ന ഇടവേളകളിൽ പുറത്തുവരുന്ന ചിത്രങ്ങളെയാണ് പരിഗണിക്കുക; അതിനനുസൃതമായിട്ടാണ് അവാർഡ് നൽകുന്നത്.

2015 ൽ സനൽകുമാർ ശശിധരന്റെ ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായതും ദുൽഖറും പാർവതിയും മികച്ച അഭിനേതാക്കളായതും അക്കാലത്തെ ചിത്രങ്ങളെ പരിഗണിച്ചാണ്. 2014-ൽ മികച്ച ചിത്രം ദേശീയ അവാർഡ് ജേതാവു കൂടിയായ ജയരാജിന്റെ ഒറ്റാലായിരുന്നു; എന്നാൽ ഒരാൾ പൊക്കത്തിലെ സംവിധായക മികവിന് സനൽ കുമാർ ശശിധരനെ തന്നെയാണ് മികച്ച സംവിധായകനായി തിരിഞ്ഞെടുത്തത്. നസ്രിയ നസീമും നിവിൻ പോളിയും മാത്രമല്ല, മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലെ അഭിനയത്തിന് സുദേവ് നായരും മികച്ച അഭിനേതാക്കൾക്കുള്ള പുരസ്‌കാരം പങ്കിട്ടതാണ്.

2013 ൽ സുദേവന്റെ സി ആർ നമ്പർ-89 എന്ന ചിത്രത്തെ മികച്ച ചിത്രമായി അംഗീകരിക്കാൻ ജൂറിക്ക് ഒരു മടിയുമില്ലായിരുന്നു എന്ന് ഇന്നത്തെ സാംസ്‌കാരിക മന്ത്രി ഓർക്കണം. ആർട്ടിസ്റ്റ് എന്ന ശ്യാമപ്രസാദ് ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചു. ഫഹദ് ഫാസിൽ മാത്രമല്ല, ലാൽ എന്ന അഭിനേതാവിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതും ഇതേ വർഷമാണ്.

2012 ൽ അയാളും ഞാനും തമ്മിൽ. സെല്ലുലോയ്ഡ് ചിത്രങ്ങളിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ നിദ്രയിലെയും 22 ഫീമെയിൽ കോട്ടയത്തിലെയും അഭിനയ മികവിന് റിമ കല്ലിങ്കലിനാണ് നടിക്കുള്ള അംഗികാരം ലഭിച്ചത്. 2011 ൽ ദിലീപും ശ്വേതാ മേനോനും മികച്ച അഭിനേതാക്കളായപ്പോൾ പ്രണയത്തിലൂടെ ബ്ലെസിയാണ് മികച്ച സംവിധായകനായി മാറിയത്.

ഇവിടെയൊന്നും മറ്റ് പരിഗണനകൾ കടന്നുവന്നിട്ടില്ല, മറിച്ച് അതത് കാലങ്ങളിലെ മികവാണ് മാനദണ്ഡമാക്കിയതെന്ന് മന്ത്രി എ കെ ബാലനെ ഓർമ്മിപ്പിക്കാനാണ് ഇത്രയും ഉദാഹരിച്ചത്. തന്നെയുമല്ല, മേലുദ്ധരിച്ചതു പോലെ താങ്കളുടെ കാലഘട്ടത്തിലെ നടന്മാരുടെ മാത്രമല്ല, നടികളുടെ പേര് കൂടി പരാമർശിക്കേണ്ടിയിരുന്നു; മികച്ച സംവിധായകനെ ഓർമ്മപ്പെടുത്തേണമായിരുന്നു. അതൊന്നും ചെയ്യാതെ നടന്മാരെ മാത്രം പരാമർശിച്ചത് ഉദ്ദേശ ശുദ്ധി സംശയിപ്പിക്കുന്നു.

ജൂറിക്ക് മീതെ സർക്കാറിന്റെ കൈകടത്തലോടെ ഏതെങ്കിലും പുരസ്‌കാരം പ്രഖ്യാപിച്ചെന്ന് വന്നാൽ അത് ജേതാക്കളെ കൂടി അപമാനിക്കലാണ്, അവരുടെ കഴിവ് ചോദ്യം ചെയ്യലാണെന്ന് മന്ത്രി തിരിച്ചറിയണം. അക്കാദമി പുരസ്‌കാരങ്ങൾ ഔദാര്യങ്ങളല്ല..

Content Highlights: Kerala State Film Award 2020, AK Balan, PC Vishnunath, Dr Biju