മന്ത്രി സജി ചെറിയാൻ|ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഹോം സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ഹോമിലെ നായകനായ നടന്‍ ഇന്ദ്രന്‍സ് ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. നിര്‍മാതാവ് വിജയ് ബാബുവിനെതിരേ ലൈംഗികാരോപണമുണ്ടെങ്കില്‍ അതിന് മറ്റുള്ളവരെ ശിക്ഷിക്കുന്നതെന്തിനെന്നായിരുന്നു ഇന്ദ്രന്‍സിന്റെ ചോദ്യം. ജൂറി സിനിമ കണ്ടിട്ടുണ്ടാകില്ലെന്നും ഇന്ദ്രന്‍സ് ആരോപിച്ചിരുന്നു.
ഇന്ദ്രന്‍സിന്റേത് തെറ്റിദ്ധാരണയാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. എല്ലാ സിനിമകളും ജൂറി കണ്ടതാണ്. അവസാനം തിരഞ്ഞെടുക്കപ്പെട്ട 29 ചിത്രങ്ങളുടെ പട്ടികയില്‍ ഹോം ഉണ്ടായിരുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഹോമിനെ ഒഴിവാക്കിയതില്‍ വിജയ് ബാബുവിന്റെ ലൈംഗിക പീഡനക്കേസുമായി ബന്ധമില്ല. വിജയ് ബാബുവിനെതിരേ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് ശേഷമാണ് ജൂറി രൂപീകരിച്ചത്. പ്രാഥമിക ജൂറി ഹോമിനെ അംഗീകരിക്കുകയും അന്തിമ പട്ടികയില്‍ ഇടം നേടുകയും ചെയ്തു. സിനിമ മികച്ചതായത് കൊണ്ടാണ് ജൂറി ഹോമിനെ തിരഞ്ഞെടുത്തത്- സജി ചെറിയാന്‍ പറഞ്ഞു
മികച്ച നടനുള്ള പുരസ്‌കാരം ജോജുവിന് നല്‍കിയതുമായി ബന്ധപ്പെട്ടും വിവാദം പുകയുന്നുണ്ട്. ഇന്ധന വിലയ്‌ക്കെതിരേ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ജോജു പ്രതിഷേധിച്ചിരുന്നു. ജോജുവിന്റെ പുരസ്‌കാരത്തെ ഇതുമായി ബന്ധപ്പെടുത്തി ചിലർ ആരോപണം ഉയർത്തിയിരുന്നു. ഇതെക്കുറിച്ചുള്ള മറുപടിയില്‍ മന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചു. കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ നിയോഗിക്കാമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
ഹോം സിനിമ ചലച്ചിത്ര പുരസ്‌കാര മത്സരത്തിന്റെ അന്തിമഘട്ടത്തിലുണ്ടായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാറും വ്യക്തമാക്കി.
Content Highlights: Kerala State Film Award Controversy, Indrans Home Movie, Saji Cheriyan reacts, Jury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..