'കടവുളെ പോലെ കാപ്പവനിവന്‍': ലൂസിഫറിനെ കൂട്ടുപിടിച്ച് കേരള പോലീസിന്റെ പുതിയ കൊറോണ ബോധവത്കരണ വീഡിയോ


എഡിജിപി മനോജ് എബ്രഹാം ആണ് ഈ ആശയത്തിനു പിന്നില്‍.

-

കൊറോണ വൈറസിനെ തുരത്താന്‍ രാജ്യം മുഴുവന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ജനങ്ങള്‍ക്ക് വേറിട്ട ബോധവത്ക്കരണ വീഡിയോയുമായി കേരള പോലീസ്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ എന്ന ചിത്രത്തിലെ കടവുളെ പോലെ എന്ന ഗാനം പശ്ചാത്തലമാക്കി ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയുമായാണ് ഇക്കുറി കേരള പോലീസിന്റെ വരവ്. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

എഡിജിപി മനോജ് എബ്രഹാം ആണ് ഈ ആശയത്തിനു പിന്നില്‍.

'ഈ കാലവും കടന്നു പോകും .. ഇതും നമ്മള്‍ അതിജീവിക്കും ??
നിലപാടുണ്ട് ... നില വിടാനാകില്ല??
നിങ്ങളോടൊപ്പമുണ്ട് ... കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ????

ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു'

എന്നൊരു കുറിപ്പോടെയാണ് വീഡിയോ. പോലീസുകാര്‍ തന്നെയാണ് അഭിനേതാക്കള്‍. കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ അംഗം അരുണ്‍ ബി ടി ആണ് സംവിധാനം. ജിബിന്‍ ജി നായര്‍, വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രഞ്ജിത്ത്.

Content Highlights : kerala police corona virus awareness lucifer video viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented