പ്രളയദുരിതാശ്വാസ നിധി: സിനിമാ താരത്തിന്റെ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ്


ഹാസ്യതാരം ശ്രീനിവാസ് റെഡ്ഡിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ എന്ന വ്യാജേന തെലുഗ് നടന്റെ പേര് ഉപയോഗിച്ച് വന്‍ തട്ടിപ്പ്. ഹാസ്യതാരം ശ്രീനിവാസ് റെഡ്ഡിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ശ്രീനിവാസിന്റെ പ്രൊഫൈലില്‍ നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആരാധകരോട് ആഹ്വാനം ചെയ്ത് നിരവധി പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രീനിവാസ് റെഡ്ഡി പോലീസിനെ സമീപിച്ചു. അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്തിയ പോലീസ് സംഭാവന ചെയ്തവര്‍ക്ക് തുക മടക്കി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിപ്പില്‍ ആരെങ്കിലും പിടിയിലായതായി വിവരമില്ല.

തന്റെ പേരില്‍ തട്ടിപ്പു നടന്നതില്‍ ശ്രീനിവാസ് റെഡ്ഡി ആരാധകരോട് മാപ്പ് ചോദിച്ച് രംഗത്ത് വരികയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented