സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിന് കേരളം സാക്ഷിയാകുമ്പോള്‍ സഹായഹസ്തങ്ങള്‍ നീട്ടി ബോളിവുഡ്. നിരവധി താരങ്ങളാണ് പേമാരിയിലും വെള്ളപൊക്കത്തിലും വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങുമായി മുന്നോട്ടു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാനും താരങ്ങള്‍ തയ്യാറായിട്ടുണ്ട്. 

പേടിപ്പെടുത്തുന്ന സാഹചര്യമാണ, കേരളത്തെ രക്ഷിക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് എമര്‍ജന്‍സി നമ്പറുകള്‍ ഉള്‍പ്പടെയുള്ളവ നടന്‍ അമിതാഭ് ബച്ചന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ  പങ്കുവച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറുള്‍പ്പടെയുള്ളവ നടന്‍ അഭിഷേക് ബച്ചന്‍, നടി വിദ്യ ബാലന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ പങ്കുവച്ചിട്ടുണ്ട്. 

നേഹ ശര്‍മ്മ, കാര്‍ത്തിക് ആര്യന്‍, നേഹ ദുപ്പിയ, ദിയ മിര്‍സ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍, സുനില്‍ ഷെട്ടി, മേഘ്‌ന ഗുല്‍സാര്‍ തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരാണ് കേരളത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്.

keralaflood

 

bollywood

floods

Content Highlights : kerala flood 2018 rain disaster in kerala bollywood offers helping hand for kerala