ചലച്ചിത്ര അക്കാദമി ആസ്ഥാനം, രാജ് മോഹൻ
തിരുവനന്തപുരം: ഏറ്റെടുക്കാൻ ആളില്ലാത്തതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നടൻ രാജ് മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നിർദേശ പ്രകാരമാണിത്.
1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തില്‍ നായകവേഷമിട്ട നടനാണ് രാജ് മോഹൻ. ഓ. ചന്തുമേനോന്റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണന് നായരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കലാനിലയം കൃഷ്ണന് നായരുടെ മരുമകനായിരുന്നു രാജ് മോഹന്‍.
കുറേക്കാലമായി തനിച്ചായിരുന്നു താമസം. അദ്ദേഹത്തിന്റെ ദുരിതാവസ്ഥ കണ്ട് മുന്‍സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ എന്നിവര്‍ നേരിട്ട് വീട്ടിലെത്തി പെന്ഷന് കൈമാറിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..