കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ -ചലച്ചിത്ര അക്കാദമി


വിധു വിൻസെന്റിന്റെ പ്രതിഷേധത്തേയും മാനിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി

തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമി ആസ്ഥാനം | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

കോഴിക്കോട്: വനിതാ ചലച്ചിത്രമേളയിൽനിന്ന് കുഞ്ഞിലാ മാസിലാമണിയുടെ 'അസംഘടിതർ' എന്ന സിനിമ ഒഴിവാക്കിയതിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനാണെന്ന് ചലച്ചിത്ര അക്കാദമി വിശദീകരിച്ചു.

ജനാതിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതർ ഈ മേളയിൽ പ്രദർശിപ്പിക്കില്ല. വിധു വിൻസെന്റിന്റെ പ്രതിഷേധത്തേയും മാനിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പറഞ്ഞു.

തന്റെ സിനിമ ഒഴിവാക്കിയതിനെതിരേ സംവിധായിക കുഞ്ഞിലാ മസിലാമണി അന്താരാഷ്ട്ര വനിതാചലചിത്രമേളയിൽ പ്രതിഷേധിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം തുടങ്ങുന്നതിന് തൊട്ടുമുൻപ് വേദിയിൽ കയറിയിരുന്ന് പ്രതിഷേധിച്ച അവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പ്രദർശിപ്പിക്കാനിരുന്ന വൈറൽ സെബി എന്ന ചിത്രം സംവിധായിക വിധു വിൻസെന്റ് ചലച്ചിത്രമേളയിൽ നിന്ന് പിൻവലിച്ചിരുന്നു.

ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ അഞ്ചു ചിത്രങ്ങളിലൊന്നാണ് അസംഘടിതർ. ഭൂഷണമായ കാര്യമല്ല ചലചിത്രമേളയിൽ നടന്ന പ്രതിഷേധമെന്നും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തില്ലെന്ന് നേരത്തേ പറഞ്ഞതാണെന്നുമായിരുന്നു ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രതികരണം.

Content Highlights: kerala chalachitra academy on kunjila mascillamani's movie issue, wiff kozhikode, asanghadithar film

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented