'കെങ്കേമം' പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ


ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും

ചിത്രത്തിന്റെ പൂജയിൽ നിന്ന്

മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌ , ദിലീപ് ഫാൻസ്‌ , പൃഥ്വിരാജ് ഫാൻസ്‌ എന്നപേരിൽ കൊച്ചിയിൽ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. ഓൺഡിമാൻഡ്സിൻ്റ ബാനറിൽ ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കൊച്ചിയിൽ താമസിക്കുന്ന ബഡി, മമ്മൂട്ടി ഫാനാണ്, ഡ്യൂഡ് മോഹൻലാൽ ഫാനും. ജോർജ് ,സണ്ണി ലിയോണീ ഫാനുമാണ് . ചില സമയങ്ങളിൽ ഇവർ തന്നെ ദിലീപ് ഫാനും, പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററിൽ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവർ ചെയ്യും. ഇവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിൻ്റ കഥാസാരം.

ഭഗത് മാനുവൽ, ലെവിൻ സൈമൺ ജോസഫ്, നോബി മാർക്കോസ്, ഇന്ദ്രൻസ്, അജു വർഗീസ്, ഷാജോൺ, ധർമജൻ, അബു സലിം, മൻരാജ്, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നൂ.

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാഹ്‌മോൻ ബി പരേലിൽ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, വിജയ് ഉലകനാഥ് ,ക്യാമറ കൈകാര്യം ചെയ്യുന്നൂ. എഡിറ്റർ -ചിയാൻ ശ്രീകാന്ത് , മ്യൂസിക് - ദേവേഷ് ആർ നാഥ്‌, ഗാനരചന - ഹരിനാരായണൻ, ആർട്ട് - ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -വിപിൻ മോഹനൻ , പരസ്യകല - ലിയോഫിൽ കോളിൻസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷറഫ് കരൂപ്പടന്ന,ചാനൽ പി.ആർ.ഒ- ഷെജിൻ ,പി.ആർ.ഒ- അയ്മനം സാജൻ. എറണാകുളത്തും പരിസരത്തുമായി ഉടൻ ചിത്രീകരണം തുടങ്ങും.

content highlights : kenkemam movie pooja bhagath manuel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented