ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ് കീർത്തി സുരേഷ് നായികയായെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ പെൻ​ഗ്വിൻ. ചിത്രത്തിന്റെ ടീസർ തെന്നിന്ത്യൻ സിനിമയിലെ നാല് സൂപ്പർ നായികമാർ ചേർന്ന് പുറത്തിറക്കി.

മഞ്ജു വാര്യർ, തൃഷ, സാമന്ത, താപ്സി പന്നു എന്നിവർ ചേർന്നാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ടീസർ പുറത്ത് വിട്ടത്. 

ഈശ്വർ കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Keerthy

സംവിധായകൻ കാർത്തിക് സുബ്ബരാജിൻറെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാർത്തിക് പളനി. എഡിറ്റിംഗ് അനിൽ കൃഷ്.

ജൂൺ 19ന് ആമസോൺ പ്രൈം വിഡിയോയിൽ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ്  ചെയ്യും

Content Highlights : Keerthy Suresh Penguin movie teaser Karthik Subbaraj