കീർത്തി സുരേഷ് നായികയായെത്തുന്ന പുതിയ ചിത്രമാണ് ഗുഡ് ലക്ക്‌ സഖി. തെലുങ്കിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം തമിഴ്, തെലുങ്ക് ഭാഷകളിലെ ടീസർ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ടീസറുകൾ പുറത്തിറക്കിയിട്ടുള്ളത്.

തെലുങ്ക് ടീസർ പ്രഭാസും തമിഴിൽ വിജയ് സേതുപതിയും റിലീസ് ചെയ്തപ്പോൾ മലയാളത്തിലെ ടീസർ പൃഥ്വിരാജാണ് പുറത്തുവിട്ടത്.

ഭാഗ്യം തുണയ്ക്കാത്ത പെൺകുട്ടിയായ സഖിയായി കീർത്തി സുരേഷ് വേഷമിടുന്നു. ആദി പിനിഷെട്ടിയാണ് നായകൻ. രാഹുൽ രാമകൃഷ്ണ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നാഗേഷ് കുകുനൂർ ആണ് സംവിധാനം. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സുധീർ ചന്ദ്ര പാതിരി ആണ് നിർമ്മാണം.

Content Highlights :keerthy suresh good luck sakhi telugu tamil malayalam teaser