ടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് കുടുംബം. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് വിവാഹിതരാകുന്നുവെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നത്.

കീര്‍ത്തി സുരേഷിന്റെ പേരില്‍ ഇതാദ്യമായല്ല വ്യാജപ്രചരണങ്ങള്‍ നടക്കുന്നതെന്നും യാതൊരു സത്യവുമില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 

മിസ് ഇന്ത്യ എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റീലീസ് ചെയ്തത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും താരം വേഷമിട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി കീര്‍ത്തിയ്ക്ക് ധാരാളം പ്രൊജക്ടുകളുണ്ട്. ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 

Content Highlights: Keerthy Suresh and Anirudh Ravichander wedding news is fake says family