ജയ് ദേവ്ഗണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു. ബധായി ഹോ ഒരുക്കിയ അമിത് ശര്‍മയുടെ സ്‌പോര്‍ട്ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സയ്യിദിന്റെ ശിക്ഷണത്തില്‍ 1951, 1962 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് വിജയിക്കുകയും 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ സെമി ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു. 

അജയ് സയിദിനെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് കീര്‍ത്തിയാണ്. ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

പ്രശസ്ത ട്രേഡ് അനലിസ്റ്റും സിനിമാനിരൂപകനുമായ തരണ്‍ ആദര്‍ശാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 

1

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കീര്‍ത്തിയിപ്പോള്‍ അഭിനയിക്കുന്നത്. 
 

Content Highlights: keerthi suresh bollywood debut with ajay devgan, devgn, sayyid abdul rahim biopic, movie, amit sharma