നിറം കുറഞ്ഞുപോയതില്‍ വലിയ സംവിധായകരില്‍ നിന്നുപോലും പരിഹാസം, വേദിയില്‍ കരഞ്ഞ് കീര്‍ത്തി


മോഹന്‍ലാല്‍-ഐ വി ശശി കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തിയ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി.

ടിയാകാനാഗ്രഹിച്ച് സിനിമയിലെത്തിയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിനിടെ വിങ്ങിപ്പൊട്ടി നടി കീര്‍ത്തി പാണ്ഡ്യന്‍. കീര്‍ത്തിയുടെ ആദ്യ ചിത്രമായ തുമ്പയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത് വികാരഭരിതയായി തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടെ വികാരം നിയന്ത്രിക്കാനാകാതെ കീര്‍ത്തി കരയുകയായിരുന്നു. നിറം കുറവാണെന്നും ഈ നിറത്തിലുള്ള ഒരു നടിക്ക് സിനിമാമേഖലയില്‍ തിളങ്ങാനാകില്ലെന്നും പല വലിയ സംവിധായകരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞതും കീര്‍ത്തിയുടെ കണ്ഠമിടറി.

കീര്‍ത്തിയുടെ വാക്കുകള്‍

എന്റെ ബാഹ്യരൂപത്തെക്കുറിച്ച് മോശമായി ഒന്നും പറയാത്ത ആദ്യസംവിധായകനാണ് ഹരീഷ്. നല്ല ആത്മവിശ്വാസമായിരുന്നു ഹരീഷിന്. ടെസ്റ്റ് ഷൂട്ട് ചെയ്യുമ്പോള്‍ എനിക്കാകെ സംശയമായിരുന്നു. അപ്പോഴൊക്കെ എന്നെ വിളിച്ച് ആശ്വസിപ്പിച്ചു. എന്റെ നിറത്തെക്കുറിച്ചോ കാണാന്‍ എങ്ങനെ എന്നതിനെക്കുറിച്ചോ ആകുലനായിരുന്നില്ല അദ്ദേഹം. ഏകദേശം മൂന്നര വര്‍ഷത്തോളമായി ഞാന്‍ ധാരാളം കഥകള്‍ കേള്‍ക്കുന്നുണ്ട്‌. കുറെ തിരക്കഥകള്‍ ഞാന്‍ തന്നെ നിരസിച്ചിട്ടുണ്ട്. എന്നാല്‍ കുറെപ്പേര്‍ എനിക്ക് അവസരങ്ങള്‍ തരേണ്ടെന്നും വച്ചിട്ടുണ്ട്.

എന്റെ ആത്മവിശ്വാസത്തെ ആകെ തകര്‍ക്കുന്ന രീതിയില്‍ വലിയ വലിയ സംവിധായകര്‍ പോലും എന്നോട് പറഞ്ഞിട്ടുണ്ട്. (ഇടയ്ക്ക് കണ്ണുതുടച്ചുകൊണ്ട് കീര്‍ത്തി തുടര്‍ന്നു) നിങ്ങളെ ആരു നോക്കും, ഇത്ര നിറം കുറഞ്ഞവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാവില്ല. ആരും സിനിമയിലേക്ക് വിളിക്കില്ല. ഇതു തന്നെ കുറെക്കാലം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെനിക്ക്‌. എന്നാല്‍ ഹരീഷ് എന്നോട് ആ രീതിയില്‍ സംസാരിച്ചിട്ടേയില്ല. എന്റെ രൂപത്തില്‍ മാറ്റം വരുത്തണമെന്നോ തടിക്കണമെന്നോ പോലും പറഞ്ഞില്ല. ഞാന്‍ അഭിനയിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം അത്ര കോണ്‍ഫിഡന്റ് ആയിരുന്നു. അദ്ദേഹം ക്രിയേറ്റ് ചെയ്തിരിക്കുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ ആകുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനത്ര വിശ്വാസമുണ്ടായിരുന്നു.

അഭിനേത്രിയെന്ന നിലയിലുള്ള എന്റെ കഴിവിനെ അദ്ദേഹം ബഹുമാനിച്ചു. അതെനിക്കു തന്ന ആത്മവിശ്വാസം ചെറുതല്ല. അത്ര വലുതാണ്. എനിക്കത് ഒരിക്കലും മറക്കാനാകില്ല. കീര്‍ത്തി പറഞ്ഞു. നിര്‍മ്മാതാക്കളും സംവിധായകരും അഭിനയിക്കാനെത്തുന്ന വ്യക്തിയുടെ കഴിവ് പരിശോധിക്കാതെ ആകൃതിയെയും നിറത്തെയും മാത്രം വിലയിരുത്തുമ്പോള്‍ കഴിവുള്ള പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും കീര്‍ത്തി അഭിപ്രായപ്പെട്ടു.

സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ഓരോരുത്തരെയും എടുത്തു പറഞ്ഞ് നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ച കീര്‍ത്തി സംവിധായകന്‍ ഹരീഷിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ കരഞ്ഞു തുടങ്ങി. വിതുമ്പിക്കരഞ്ഞ കീര്‍ത്തിയെ നടന്‍ ദീനയാണ് ആശ്വസിപ്പിച്ചത്. കീര്‍ത്തിക്കൊപ്പം അഭിനയിച്ച താരമാണ് ദീന. ഹരീഷ് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശനൊപ്പമാണ് കീര്‍ത്തി പാണ്ഡ്യന്‍ അഭിനയിക്കുന്നത്. കാടും ഫോട്ടോഗ്രാഫിയും പ്രധാന പ്രമേയമാകുന്ന ചിത്രത്തിന് രാം രാഘവ്, പ്രഭാകരന്‍ എ ആര്‍ എന്നിവര്‍ തിരക്കഥ രചിച്ചിരിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍, വിവേക് മെര്‍വിന്‍, സന്തോഷ് ദയാനിധി എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങളൊരുക്കുന്നത്.

മോഹന്‍ലാല്‍-ഐ വി ശശി കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തിയ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. നടനും സംവിധായകനും നിര്‍മ്മാതാവുമായ അരുണ്‍ ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയ മേഖലയില്‍ സജീവമാണ്. ചിത്രം വെള്ളിയാഴ്ച്ച തിയേറററുകളിലെത്തും

Content Highlights : Keerthi Pandian speaks emotional on stage about director Harish Ram, Thumba new tamil film

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented