പ്രശസ്ത തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തന വിവാഹിതയായി. യുവസംവിധായകന്‍ അക്ഷയ് അകിനേനിയാണ് വരന്‍. ചെന്നൈ ലീല പാലസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

വിവാഹത്തിന് സാക്ഷിയാകാന്‍ കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക, വിവേക്, പ്രഭുദേവ, സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തുടങ്ങിയവര്‍ എത്തിയിരുന്നു. 

2002ൽ മണിരത്നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയതാണ് കീര്‍ത്തന. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കീര്‍ത്തന ചിത്രത്തില്‍ കാഴ്ചവച്ചത്. ആ വര്‍ഷം മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ മറ്റനവധി പുരസ്‌കാരങ്ങള്‍ കീര്‍ത്തന സ്വന്തമാക്കി. 

keerthana

keerthana

keerthana

keerthana

ആഭ്യന്തരയുദ്ധം നടക്കുന്ന ശ്രീലങ്കയിലേക്ക് തന്റെ അമ്മയെ തിരഞ്ഞ് പോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളെ ദത്തെടുത്ത മാതാപിതാക്കളുടെയും കഥയാണിത്. മാധവനും സിമ്രാനുമാണ് മാതാപിതാക്കളുടെ വേഷം ചെയ്തത്. നന്ദിത ദാസ്, പ്രകാശ് രാജ്, പശുപതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

keerthana

1992 ലാണ് പാര്‍ത്ഥിപനും സീതയ്ക്കും കീര്‍ത്തന ജനിക്കുന്നത്. 2001 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കീര്‍ത്തനയടക്കം മൂന്ന് പെണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. 

Content Highlights: keerthana parthiban wedding akshy akkineni parthipan actor seetha actress