മോഹൻലാൽ, സഞ്ജയ് ദത്ത്, വിജയ് സേതുപതി; 'കെ.ഡി.' ട്രെയ്ലറിൽ ശബ്ദ സാന്നിധ്യമായി സൂപ്പർതാരങ്ങൾ


KD the devil poster

കെ.ജി.എഫിനും വിക്രം റോണയ്ക്കുമൊക്കെ ശേഷം കന്നഡയിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി വരുന്നു. യുവതാരം ധ്രുവ സർജ നായകനാവുന്ന 'കെ.ഡി. ദ ഡെവിൾ', കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നിവ ഉൾപ്പെടെ അ‌ഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ​ടൈറ്റിൽ ടീസർ ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. കെ.വി.എൻ. ആണ് ചിത്രം നിർമിക്കുന്നത്.

വിവിധ ഭാഷകളിൽ നിന്നുള്ള സൂപ്പർതാരങ്ങളാണ് ശബ്ദം നൽകിയിരിക്കുന്നത് എന്നതാണ് കെഡി ​ടൈറ്റിൽ ടീസറിന്റെ പ്രത്യേകത. മോഹൻലാലാണ് മലയാളം ടീസറിന് ശബ്ദം നൽകിയിരിക്കുന്നത്. തമിഴിൽ വിജയ് സേതുപതിയും ഹിന്ദിയിൽ സഞ്ജയ് ദത്തും നരേറ്റ് ചെയ്തു. സഞ്ജയ് ദത്ത് ടീസർ ലോഞ്ചിനും എത്തിയിരുന്നു.1970കളിൽ ബാംഗ്ലൂർ നഗരത്തിൽ ഉണ്ടായിരുന്ന ഗുണ്ടാ സംഘങ്ങളുടെ കഥയാണ് കെ.ഡി. പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അ‌ടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പ്രേം പറഞ്ഞു. ചിത്രത്തിൽ 'കാളി' എന്ന ഗുണ്ടയായാണ് ധ്രുവ സർജ എത്തുക.

വിജയ് ഈശ്വറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതസംവിധാനം അ‌ർജുൻ ജന്യയും ഛായാഗ്രഹണം വില്ല്യം ഡേവിഡും നിർവഹിക്കുന്നു. എഡിറ്റിങ് -ശ്രീനിവാസ് ബാപു.

Content Highlights: kd the devil Dhruva Sarja new film voice over Mohanlal sanjay Dutt Vijay Sethupathidhr


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented