ഇരിങ്ങാലക്കുട: സിനിമ, നാടക നടന്‍ കെ.ഡി. ചന്ദ്രന്‍ (84) മുംബൈയില്‍ അന്തരിച്ചു. നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛനാണ്. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്.

മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു. പാര്‍ലെ-ജി ബിസ്‌കറ്റ് പരസ്യത്തിലെ ശ്രദ്ധേയമായ അപ്പൂപ്പന്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് ചന്ദ്രനാണ്.

ജൂനൂന്‍ (1992), ഹംഹെ രാഹി പ്യാര്‍ കെ (1993), തീസര കോന്‍ (1994), തേരെ മേരെ സപ്നേ (1996), വെന്‍ വണ്‍ ഫാള്‍സ് ഇന്‍ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹര്‍ ദില്‍ ജോ പ്യാര്‍ കരേഖാ (2000), പുകാര്‍ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബന്‍ന ചാഹ്തി ഹൂം (2003), കോയി മില്‍ ഗയ (2003) എന്നിവയാണ് വേഷമിട്ട പ്രധാന സിനിമകള്‍. സ്റ്റാര്‍ ടി.വി. സീരിയല്‍ ഗുല്‍മോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ തങ്കം. മരുമകന്‍: രവി ദാങ്. സഹോദരങ്ങള്‍: ശാന്ത രാജാറാം, സ്‌കന്ദന്‍, ഗണേശന്‍, കുമാര്‍.

Content Highlights: KD Chandran actor father of sudha chandran passed away