നിങ്ങള്‍ എനിക്ക് 10 രൂപ കടം വീട്ടാനുണ്ട്, 1997-ല്‍; കെബിസി മത്സരാര്‍ഥി ബച്ചനോട്


1 min read
Read later
Print
Share

ഷോയിൽ നിന്നുള്ള രംഗം

മിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന റിയാലിറ്റി ഷോയില്‍ വളരെ രസകരമായ സംഭവങ്ങള്‍ അരങ്ങേറുന്നത് പതിവാണ്. ഇപ്പോള്‍ അത്തരത്തിലുള്ള രസകരമായ സംഭവമാണ് മധ്യപ്രദേശില്‍ നിന്നുള്ള പ്രൊഫസര്‍ ധൂലിചന്ദ് മത്സരാര്‍ഥിയായപ്പോള്‍ പ്രേക്ഷകര്‍ സാക്ഷിയായത്.

ബച്ചന്റെ കടുത്ത ആരാധകനാണ് ഇദ്ദേഹം. എന്നിരുന്നാലം മനസില്‍ എവിടെയോ ചെറിയ നീരസമുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുന്നു. തനിക്ക് ബച്ചന്‍ 10 രൂപ നല്‍കാനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

1977-ല്‍ ബച്ചന്‍ നായകനായ മുക്ദര്‍ കാ സികന്ദര്‍ എന്ന സിനിമ കാണുന്നതിനായി ഇദ്ദേഹം വളരെ ആഗ്രഹിച്ചു. കോളേജില്‍ പഠിക്കുന്ന സമയമായതുകൊണ്ട് കയ്യില്‍ പണമില്ല. ഒടുവില്‍ എങ്ങിനെയോ പത്ത് രൂപ സംഘടിപ്പിച്ച് യാത്രചെയ്ത് തിയേറ്ററിലെത്തി. അന്നത്തെ കാലത്ത് 10 രൂപ എന്ന് പറഞ്ഞാല്‍ തന്നെ സംബന്ധിച്ച് വലിയ തുകയാണെന്ന് അദ്ദേഹം പറയുന്നു. ടിക്കറ്റിനായി മണിക്കൂറുകളോളം തിയേറ്ററില്‍ കാത്തുനിന്നു. നല്ല തിരക്കുണ്ടായിരുന്നതിനാല്‍ പോലീസ് അവിടെയുണ്ടായിരുന്നു. ജനക്കൂട്ടം ആര്‍ത്തലച്ച് ടിക്കറ്റിനായി ഓടിയപ്പോള്‍ പോലീസ് ഇടപ്പെട്ടു. ആളുകളെ നിയന്ത്രിക്കാന്‍ ലാത്തി വീശി. തൊട്ടുപിന്നാലെ താന്‍ നിലത്ത് വീണുവെന്നും തലപൊട്ടിയെന്നും അദ്ദേഹം പറഞ്ഞു. ബച്ചന്റെ സിനിമ ഒരിക്കല്‍ പോലും ഇനി കാണില്ലെന്നും ജീവിതത്തില്‍ എന്നെങ്കിലും നേരില്‍ കണ്ട് ഈ വിവരം തുറന്ന് പറയുമെന്ന് പ്രതിജ്ഞ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ബച്ചനൊപ്പം ഇരുന്ന് ഒരു സിനിമ കാണുമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധൂലിപാലിന്റെ കഥ കേട്ട ബച്ചന്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് പലിശസഹിതം ഇരുപത് രൂപ നല്‍കി.

50 ലക്ഷം രൂപയാണ് ഷോയില്‍ ധൂലിപാല്‍ നേടിയിരിക്കുന്നത്. ഷോയില്‍ തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് ബച്ചനോട് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Kaun Banega Crorepati Dhulichand contestant reveals Amitabh Bachchan owes him Rs 10, pays it back

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
കൊല്ലം സുധി ഭാര്യ രേണു, മക്കളായ രാഹുല്‍, ഋതുല്‍ എന്നിവര്‍ക്കൊപ്പം

2 min

ജീവിതത്തില്‍ സങ്കടക്കടല്‍ നീന്തിക്കയറിയ സുധി; സന്തോഷങ്ങളെല്ലാം മരണം കവര്‍ന്നപ്പോള്‍

Jun 5, 2023


Vinod Kovoor and Sudhi

2 min

ഇന്നലെ ഇത്തിരിനേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞതാണ്, വല്ലാത്ത ഒരു പോക്കായിപ്പോയി സുധീ -വിനോദ് കോവൂർ

Jun 5, 2023


actor mimicry artist kollam sudhi passed away in road accident at thrissur kaipamangalam

1 min

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ബിനു അടിമാലിയടക്കം മൂന്ന് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

Jun 5, 2023

Most Commented