കെ.ബി. ഗണേഷ് കുമാർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: അമ്മയുടെ ഫണ്ടുപയോഗിച്ച് രണ്ട് സ്ത്രീകൾക്ക് വീടുവെച്ചുകൊടുത്തു എന്ന ഷമ്മി തിലകന്റെ ആരോപണത്തിന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ. രണ്ട് പാവപ്പെട്ട, വിധവകളായ സ്ത്രീകൾക്കാണ് വീടുവെച്ചുകൊടുത്തതെന്ന് ഗണേഷ് പറഞ്ഞു. ഷമ്മി തിലകന്റെ ആരോപണം കേട്ടാൽ കോടീശ്വരിമാർക്കാണ് നൽകിയതെന്ന് തോന്നുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമ്മ സംഘടന വീടുവെച്ചുകൊടുക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ രണ്ട് വീട് എനിക്ക് തരുമോയെന്ന് ഞാൻ ചോദിച്ചു. അന്ന് മമ്മൂക്കയായിരുന്നു ജനറൽ സെക്രട്ടറിയെന്ന് തോന്നു. രണ്ട് വീട് കൊടുത്തോളാനും പറഞ്ഞു. അതിന്റെ പണം ബാങ്കുവഴി ഇട്ടുതന്നു. അങ്ങനെ വീട് നിർമിച്ചു. ബാക്കിവന്ന പൈസ ബാങ്ക് വഴി തന്നെ താരസംഘടനയ്ക്ക് മാറ്റിക്കൊടുത്തു. ആ രണ്ട് കുടുംബങ്ങളും അവിടെ സന്തോഷമായി ജീവിക്കുന്നുവെന്നുംഗണേഷ് പറഞ്ഞു.
തനിക്ക് വോട്ടുപിടിക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ല. ഈ രണ്ട് വീട് വെച്ചുകൊടുത്തതുകൊണ്ടല്ല പത്തനാപുരത്തെ ജനങ്ങൾ എനിക്ക് വോട്ടുചെയ്തത്. അയാൾക്ക് അറിയാത്തതുകൊണ്ടാണ്, വേറെയും വീടുകൾ വെച്ചുകൊടുത്തിട്ടുണ്ട്. എന്റെ പ്രവാസികളായ സുഹൃത്തുക്കളും പ്രവാസി സംഘടനകളും ഞാൻ പറയുന്നത് കേട്ട് പത്തനാപുരത്ത് അനേകം പേർക്ക് വീടുവെച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുൻപായി രണ്ട് സ്ത്രീകൾക്ക് വീടുകൾ പണിത് നൽകിയെന്ന് ഷമ്മി തിലകൻ ആരോപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..