ന്യൂയോര്‍ക്ക്: പടിഞ്ഞാറിന് ഹഗ്ഗിങ് സെയിന്റാണ് മാതാ അമൃതാനന്ദമയി. മാതൃസ്പർശമുള്ള ഇൗ ആലിംഗനത്തിലൂടെയാണ് അമൃതാനന്ദമയി ലോകമെങ്ങും കോടിക്കണക്കിന് ആരാധകരെ നേടിയെടുത്തത്. ഇപ്പോൾ ഈ ആലിംഗനത്തിൽ അലിഞ്ഞുപോയത് അമേരിക്കൻ റാപ്പറും കിം കർദാഷിയാന്റെ ഭർത്താവുമായ കാന്യെ വെസ്റ്റാണ്.

മൂന്ന് കോടി ഇരുപതിനായിരം ആലിംഗനം സമ്മാനിച്ചയാളാണ് അമൃതാനന്ദമയിയെന്നും ചിലപ്പോൾ നമുക്ക് ഒരു ആലിംഗനം കൂടിയേ തീരൂവെന്നും വെസ്റ്റ് ട്വിറ്ററിൽ കുറിച്ചു.

21 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ കാന്യെ വെസ്റ്റ് 21ാം നൂറ്റാണ്ടിലെ മികച്ച ഗായകരുടെ പട്ടികയില്‍ ഇടം നേടിയ റാപ്പറാണ്. ലോകമെമ്പാടുമായി 10 കോടി ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. 2005, 2015 വര്‍ഷങ്ങളില്‍ ടൈം മാഗസിന്റ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

kayne west

Content Highlights: kanye west meets Mata Amritanandamayi kim kardashian