ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് 'കാട്ടാളന്‍ പൊറിഞ്ചു'. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2015-ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം
അഭിലാഷ് എന്‍. ചന്ദ്രന്റെ തിരക്കഥയില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
Content Highlights : Kattalan Porinju Joju George New Movie Joshiy Joju Rejimon